¡Sorpréndeme!

അവാർഡില്‍ മോഹൻലാല്‍ വെറും ആറാമൻ | filmibeat Malayalam

2017-11-17 5 Dailymotion

Malayalam Celebrities Who Won Nandi Award Before Mohanlal

ഈയടുത്താണ് ആന്ധ്ര പ്രദേശ് സർക്കാരിൻറെ നന്തി അവാർഡുകള്‍ പ്രഖ്യാപിച്ചത്. ജനതാ ഗാരേജിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള അവാർഡ് ലഭിച്ചത് ലാലേട്ടനാണ്. നന്തി പുരസ്കാരം നേടുന്ന ആദ്യ മലയാളി എന്ന തരത്തിലായിരുന്നു ആഘോഷവും വാർത്തകളുമൊക്കെ. പക്ഷേ പിന്നീട് മോഹൻലാല്‍ അല്ല സിദ്ദിഖ് ആണ് ഈ പുരസ്കാരം ആദ്യം നേടിയത് എന്ന് റിപ്പോർട്ട് വന്നത്. എന്നാല്‍ ഒന്നും രണ്ടും തവണയല്ല, പല തവണയാണ് മലയാളികളെത്തേടി നന്തി പുരസ്കാരം എത്തുന്നത്. 2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ പ്രകടനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പുരസ്‌കാരമാണ് സിദ്ധിഖിനെ തേടി എത്തിയത്. നന്തി പുരസ്‌കാരം നേടിയ ആദ്യ മലയാള നടന്‍ സിദ്ധിഖാണ്. 2010ല്‍ നിത്യ മേനോനും 2011ല് നയൻതാരയും പുരസ്കാരം നേടി. ഗായകരില്‍ കെ ജെ യേശുദാസും ചിത്രയുമാണ് നന്തി പുരസ്കാരം നേടിയത്.നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാള നടന്‍ മോഹന്‍ലാല്‍ അല്ലെങ്കിലും മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹന്‍ലാല്‍. നന്തി പുരസ്‌കാരം ലഭിക്കുന്ന ആറാമത്തെ മലയാളി.